റിയാദ്: തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന പരിഷ്കാരങ്ങളും ഫലപ്രാപ്തിയും ഇന്ന് ചേരുന്ന ശൂറാകൗണ്‍സില്‍ യോഗം വിലയിരുത്തും. തൊഴില്‍മന്ത്രി എഞ്ചി. ആദില്‍ ഫഖീഹിന്‍െറ റിപ്പോര്‍ട്ട് അവതരണ ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സ്വദേശിവത്കരണ പദ്ധതികളായ നിതാഖാത്ത·്, ഹാഫിസ് തൊഴില്‍ പ്രേരക പദ്ധതി എന്നിവയും നിയമവിരുദ്ധ താമസക്കാരായ വിദേശികളെ നിയന്ത്രിക്കുന്നതിന് മന്ത്രാലയം കൈക്കൊണ്ട നടപടികളും അവലോകനം ചെയ്യും. സ്വദേശി തൊഴിലാളികളുടെ മിനിമം വേതനം, വിസ പ്രശ്നങ്ങള്‍, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ്, ഹുറൂബായ തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും, റിക്രൂട്ട്മെന്‍റ് കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതുവരെ റിക്രൂട്ടിങ്ങ് ഓഫീസുകള്‍ക്ക് വിസ നല്‍കുന്നതിനുള്ള സൗകര്യം, ലേബര്‍ ഓഫീസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍, അപേക്ഷിച്ച് ഒരാഴചക്കുള്ളില്‍ വിസ ലഭിക്കാനുള്ള സത്വര നടപടി തുടങ്ങി ശൂറ കൗണ്‍സില്‍ പാസാക്കിയ വിഷയങ്ങളില്‍ തൊഴില്‍ മന്ത്രാലയം എടുത്ത നടപടികള്‍ തൊഴില്‍മന്ത്രി വിശദീകരിക്കും.
അതേസമയം തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മന്ത്രാലയം ഇതുവരെ കൈക്കൊണ്ട നടപടികള്‍ ലക്ഷ്യം കണ്ടില്ലെന്ന അഭിപ്രായം ശക്തമാണ്. ചില്ലറ വ്യാപാരരംഗത്ത·് 12 ശതമാനം, നിര്‍മാണ മേഖലയില്‍ 60 ശതമാനം, ഇലക്ട്രിസിറ്റി, ഗ്യാസ് മേഖലയില്‍ 27 ശതമാനം, സാമ്പത്തികം, ഇന്‍ഷൂറന്‍സ്, ബിസിനസ് രംഗങ്ങളില്‍ 31 ശതമാനം, കാര്‍ഷിക, വന മേഖലയില്‍ 15 ശതമാനം എന്നിങ്ങനെയാണ് സൗദിവത്കരണം നടന്നതെന്ന സാമ്പത്തികാസൂത്രണ മന്ത്രാലയത്തിന്‍െറ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്മേലും ശക്തമായ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സ്ത്രീ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണനക്കു വരും. ഇക്കാര്യത്തില്‍ 33 ഉത്തരവുകളാണ് വിവിധ തലങ്ങളില്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നത്. സ്വദേശിയുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പൂര്‍ണപിന്തുണയും പ്രോല്‍സാഹനവുമാണ് ശൂറാകൗണ്‍സില്‍ ഇതുവരെയും നല്‍കിപ്പോന്നിട്ടുള്ളത്.

No comments:
Post a Comment