This is iam.......

Jeddah, Saudi Arabia
മോഹം പൂത്ത കാഴ്കനി, മരുഭൂമിതേടിയുള്ള പ്രയാണം, ഈന്തപനയുടെ സുഗന്ധം.. നാസികകളില്‍ ചുംബനം, അറിയാതെപൊഴിഞ യവ്വനം, ഭന്ധുക്കള്‍ നല്‍കിയ മോഹചിറകുകള്‍, ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍.. നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍.. യവ്വനം കളഞ്ഞ ദരിദ്രവാസി.. വാര്‍ധക്യം തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍.. പ്രസറും സുഗറും കുറച്ചു കുളസ്ട്രോളും.. എണീറ്റ്‌ നില്‍കാന്‍ ആവദില്ല എന്നാലും, മക്കള്‍ക്ക്‌ ഗള്‍ഫുകാരനെ മതി.. എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ? സൊയം ആത്മകഥം നടത്താനുള്ളവര്‍ കൂടെ അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു, എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും.

IPL HUNGAMA......LIVE.....


Asianet News LIVE......

Friday, May 25, 2012

അല്‍‌ഷിമേഴ്സ് ഒഴിവാക്കാന്‍ ഹോര്‍മോണ്‍

ആധുനിക വൈദ്യശാസ്ത്രത്തെ കുഴക്കുന്ന ഡിമെന്‍ഷ്യ, അല്‍‌ഷിമേഴ്സ് തുടങ്ങിയ മറവിരോഗങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമോ എന്ന ആശങ്കപ്പെടുന്നവര്‍ക്ക് കുറഞ്ഞൊന്ന് ആശ്വസിക്കാം. ഇത്രയും കാലം ശാ‍സ്ത്രലോകത്തെ ആശങ്കപ്പെടുത്തിയിരുന്ന ഈ വില്ലന്‍‌മാരെ വരുതിക്ക് നിര്‍ത്താന്‍ വിശപ്പിനെ നിയന്ത്രിക്കുന്ന ഒരു ഹോര്‍മോണിന് സാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍.

അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളില്‍ പോലും ശരാശരി 65 വയസ്സ് പ്രായമുള്ള പത്തില്‍ ഒരാള്‍ക്ക് അല്‍‌ഷിമേഴ്സ് ബാധിക്കുന്നു എന്നാണ് കണക്ക്. മനുഷ്യരെ ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് തള്ളിവിടാതെ ലെപ്റ്റിന്‍ എന്ന പ്രോട്ടീന്‍ ഹോര്‍മോണ്‍ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

കൊഴുപ്പ് കോശങ്ങളാണ് ഹോര്‍മോണ്‍ ആയ ലെപ്റ്റിന്‍ ഉത്പാദിപ്പിക്കുന്നത്. ബോസ്റ്റണ്‍ സര്‍വകലാശാല ഗവേഷകരാണ് ലെപ്റ്റിനും അല്‍‌ഷിമേഴ്സും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള പഠനം നടത്തിയത്. 198 പേരില്‍ 12 വര്‍ഷം ന്നിണ്ട പഠനമാണ് നടന്നത്. ഇവരില്‍ ലെപ്റ്റിന്‍ നില കുറവുള്ള 25 ശതമാനം ആളുകള്‍ക്ക് അല്‍‌ഷിമേഴ്സ് ബാധിച്ചു. എന്നാല്‍, ഉയര്‍ന്ന ലെപ്റ്റിന്‍ നിലയുള്ളവരില്‍ ആറ് ശതമാനത്തിനു മാത്രമേ അല്‍‌ഷിമേഴ്സ് ബാധിച്ചുള്ളൂ.

ശരീരോഷ്മാവ്, വിശപ്പ്, ദാഹം എന്നിവ നിയന്ത്രിക്കുന്ന ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗത്തിനു വെളിയിലും ലെപ്റ്റിന്‍ പ്രവര്‍ത്തനം നടത്തുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.


From: webdunia.com

No comments: