This is iam.......

Jeddah, Saudi Arabia
മോഹം പൂത്ത കാഴ്കനി, മരുഭൂമിതേടിയുള്ള പ്രയാണം, ഈന്തപനയുടെ സുഗന്ധം.. നാസികകളില്‍ ചുംബനം, അറിയാതെപൊഴിഞ യവ്വനം, ഭന്ധുക്കള്‍ നല്‍കിയ മോഹചിറകുകള്‍, ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍.. നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍.. യവ്വനം കളഞ്ഞ ദരിദ്രവാസി.. വാര്‍ധക്യം തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍.. പ്രസറും സുഗറും കുറച്ചു കുളസ്ട്രോളും.. എണീറ്റ്‌ നില്‍കാന്‍ ആവദില്ല എന്നാലും, മക്കള്‍ക്ക്‌ ഗള്‍ഫുകാരനെ മതി.. എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ? സൊയം ആത്മകഥം നടത്താനുള്ളവര്‍ കൂടെ അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു, എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും.

IPL HUNGAMA......LIVE.....


Asianet News LIVE......

Thursday, May 24, 2012

കട്ടിലിന്‍റെ വിടവിലെ കുഞ്ഞുഡ്രാക്കുള

ബുര്‍ജ്ജ് ഖലീഫ എന്ന രാജമന്ദിരം പടുത്തുയര്‍ത്തിയ മഹാനഗരം. തീട്ടൂരങ്ങള്‍ കോണ്ട് പ്രജകളെ വിറപ്പിച്ചു നിറുത്തുന്ന ഷെയ്ക്കുമാരുടെ ഭരണം. സിംഹത്തെയും കടുവകളെയും വളര്‍ത്തുന്നത് ഹോബിയാക്കിയ രാജകുമാരന്‍മാര്‍. പറഞ്ഞുതുടങ്ങിയാല്‍ ആയിരത്തൊന്നു രാവുകള്‍ കൊണ്ടും തീരില്ല ദുബായ് നഗരത്തിന്‍റെ അപദാനങ്ങള്‍. എന്നാല്‍, നേരമിരുട്ടിയാല്‍ ദുബായ് നഗരത്തിന്‍റെ സ്വാസ്ഥ്യത്തില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ചിലരിറങ്ങും. 

നഗരത്തെ കണ്ണുചിമ്മാതെ കാക്കുവാന്‍ സര്‍വ്വസന്നാഹങ്ങളുമായി നില്‍ക്കുന്ന മധ്യേഷ്യയുടെ പെരുമപ്പെട്ട സൈന്യം അവര്‍ക്കുമുമ്പില്‍ നിസ്സഹായരായി നിലകൊള്ളും. സൈന്യത്തെപ്പോലും നിസഹായരാക്കുന്ന ഈ കുഞ്ഞുഡ്രാക്കുളകള്‍ മൂട്ടയല്ലാതെ മറ്റാരുമല്ല. മൂട്ടകടി പൊറുക്കാതെ അറബികളും ഫിലിപ്പീനികളും പകിസ്താനികളുമെല്ലാം അടങ്ങുന്ന വന്‍ ജനസഞ്ചയം കട്ടിലില്‍ നിന്ന് മട്ടുപ്പാവുകളിലേക്കും ചൂട് സഹിക്കാതെ തിരിച്ച് കട്ടിലിലേക്കും നടന്ന് നേരം വെളുപ്പിക്കും.

കൊതുക് ശല്യമില്ലാത്ത അറേബ്യന്‍ നഗരങ്ങളില്‍ മൂട്ടയാണ് കൊതുകിന്‍റെ ദൌത്യം കൂടി ഏറ്റെടുത്തിരിക്കുന്നത്. മൂട്ട കയറിയാല്‍ എത്ര വിലപ്പിടിപ്പുള്ള ഫര്‍ണിച്ചറും കൊണ്ട് കളയുകയാണ് പണത്തിന് പഞ്ഞമില്ലാത്ത അറബികളുടെ രീതി. അതിനു പാങ്ങില്ലാത്ത പ്രവാസി ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ചില പെസ്റ്റ് കണ്ട്രോള്‍ ഉപാധികള്‍ സ്വീകരിക്കുകയാണ് പതിവ്. ഇതിനായി തങ്ങള്‍ക്ക് ലഭിക്കുന്ന നല്ല വെള്ളിയാഴ്ചകളില്‍ ഒന്ന് അവര്‍ മാറ്റി വെക്കുന്നു. 

മുറിയില്‍ മാസത്തില്‍ ഒരിക്കലെങ്കിലും ‘മൂട്ട ബോംബുകള്‍’ വെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. പൈറെത്രം എന്ന് പേരായ ഒരു തരം രാസവസ്തു അടങ്ങിയ ഒരു കുഞ്ഞു പുകബോംബാണിത്. മുറി പൂര്‍ണമായും അടച്ചിട്ട് ഇതൊരെണ്ണം ‘പൊട്ടിച്ചാല്‍’ മൂട്ടകള്‍ ചത്തുപൊയ്ക്കോളും. എന്നാല്‍ ഇതിലടങ്ങിയ രാസവസ്തു ശരീരത്തിന് അത്ര നന്നല്ലെന്ന പ്രശ്നം ബാക്കികിടക്കുന്നു. 

മൂട്ടയെക്കുറിച്ച് വിക്കീപീഡിയ നിരത്തുന്ന അപദാനങ്ങള്‍ കാണുക. ‘സിമിസിഡേ കുടുംബത്തില്പ്പെട്ട ഒരു ചെറിയ പരാദ ജീവിയാണ് മൂട്ട. മനുഷ്യരുടെയും മറ്റ് ഉഷ്ണരക്ത ജീവികളുടെയും രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നത്. പ്രത്യേകിച്ച് കട്ടിലുകളുടെയും മെത്തയുടെയും അരികില്‍ ധാരാളമായി കാണപ്പെടുന്നു. മൂട്ടകളെ നശിപ്പിക്കാന്‍ മൂട്ട നശീകരണ മരുന്നുകള്‍ ലഭ്യമാണ്.’

ലോകത്തിന്‍റെ പല ഭാഗത്തും മൂട്ട വലിയ പ്രശ്നമാണ്. പാരീസില്‍ മൂട്ട ശല്യം കാരണം വിനോദ സഞ്ചാരികള്‍ കുറഞ്ഞത് ഈയിടെ വാര്‍ത്തയായിരുന്നു. കേരളത്തില്‍ മൂട്ടകള്‍ക്ക് കുപ്രസിദ്ധമായിരുന്നത് സിനിമാ കൊട്ടകകളാണ്. ‘രതിനിര്‍വേദവും മൂട്ടയും മരംചുറ്റി പ്രേമവും’ എന്നത് ഒരു കാലത്തെ മികച്ച കോമ്പിനേഷന്‍ തന്നെയായിരുന്നു. സമീപകാലത്ത് അത്തരം തിയേറ്ററുകള്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്.


From: webdunia.com

1 comment:

Anonymous said...

thats funny.........