This is iam.......

Jeddah, Saudi Arabia
മോഹം പൂത്ത കാഴ്കനി, മരുഭൂമിതേടിയുള്ള പ്രയാണം, ഈന്തപനയുടെ സുഗന്ധം.. നാസികകളില്‍ ചുംബനം, അറിയാതെപൊഴിഞ യവ്വനം, ഭന്ധുക്കള്‍ നല്‍കിയ മോഹചിറകുകള്‍, ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍.. നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍.. യവ്വനം കളഞ്ഞ ദരിദ്രവാസി.. വാര്‍ധക്യം തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍.. പ്രസറും സുഗറും കുറച്ചു കുളസ്ട്രോളും.. എണീറ്റ്‌ നില്‍കാന്‍ ആവദില്ല എന്നാലും, മക്കള്‍ക്ക്‌ ഗള്‍ഫുകാരനെ മതി.. എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ? സൊയം ആത്മകഥം നടത്താനുള്ളവര്‍ കൂടെ അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു, എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും.

IPL HUNGAMA......LIVE.....


Asianet News LIVE......

Friday, May 25, 2012

കഷണ്ടിയുടെ രഹസ്യം കണ്ടെത്തി!

ആണുങ്ങളുടെ ഉറക്കംകെടുത്തുന്ന കഷണ്ടിയുടെ യഥാര്‍ത്ഥ കാരണം ഒടുവില്‍ ശാസ്ത്രജ്ഞര്‍ക്ക് പിടികിട്ടി. പ്രോസ്റ്റാഗ്ലാഡിന്‍ ഡി2 അഥവാ PGD2, ഇതാണ് കഷണ്ടിയുണ്ടാക്കുന്ന വില്ലന്‍‍. ഈ പ്രോട്ടീന്റെ അളവ് കൂടുമ്പോഴാണ് പുരുഷന്മാര്‍ കഷണ്ടിക്കാരായി മാറുന്നത്. ഇതില്‍ നിന്നുണ്ടാവുന്ന മറ്റ് പ്രോട്ടീനുകളും കഷണ്ടിക്ക് കാരണമാകുന്നു. 

കഷണ്ടി ബാധിച്ചവരില്‍ ഈ പ്രോട്ടീനിന്റെ അളവ് മറ്റുള്ളവര്‍ക്കുള്ളതിനേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലായിരിക്കും. നന്നായി മുടിയുള്ള ഒരാളുടെ തലയോട്ടിയിലെ PGD2 പ്രോട്ടീനിന്റെ അളവ് 1.5ng/g ആണ്. അതേസമയം കഷണ്ടിയുള്ളവരില്‍ ഇത് 16.3ng/g വരെ ആകുന്നു. ശാരീരിക വളര്‍ച്ച പൂര്‍ത്തിയാകുമ്പോഴാണ് ഈ പ്രോട്ടീന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നത്. 

പെന്‍സില്‍വാലിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തിയത്. എലികളിലായിരുന്നു ആദ്യ പരീക്ഷണം. തുടര്‍ന്ന് മനുഷ്യന്റെ മുടി വേരോടെ പിഴുതെടുത്ത് പരീക്ഷണവിധേയമാക്കി. 

PGD2 പ്രോട്ടീന്റെ അളവ് നിയന്ത്രിച്ചാല്‍ കഷണ്ടി ഇല്ലാതാക്കാന്‍ സാധിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. അതേസമയം നിലവില്‍ കഷണ്ടി ബാധിച്ചവര്‍ക്ക് ഇത് ഗുണം ചെയ്യുമോ എന്ന് കണ്ടെത്തിയിട്ടില്ല. 

സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: A biological clue to male baldness has been discovered, raising the prospect of a treatment to stop or even reverse thinning hair.

1 comment:

rasheed said...

oh,,, kollaam.... angine enthellaam kandethendiyirikkunnu