This is iam.......

Jeddah, Saudi Arabia
മോഹം പൂത്ത കാഴ്കനി, മരുഭൂമിതേടിയുള്ള പ്രയാണം, ഈന്തപനയുടെ സുഗന്ധം.. നാസികകളില്‍ ചുംബനം, അറിയാതെപൊഴിഞ യവ്വനം, ഭന്ധുക്കള്‍ നല്‍കിയ മോഹചിറകുകള്‍, ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍.. നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍.. യവ്വനം കളഞ്ഞ ദരിദ്രവാസി.. വാര്‍ധക്യം തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍.. പ്രസറും സുഗറും കുറച്ചു കുളസ്ട്രോളും.. എണീറ്റ്‌ നില്‍കാന്‍ ആവദില്ല എന്നാലും, മക്കള്‍ക്ക്‌ ഗള്‍ഫുകാരനെ മതി.. എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ? സൊയം ആത്മകഥം നടത്താനുള്ളവര്‍ കൂടെ അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു, എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും.

IPL HUNGAMA......LIVE.....


Asianet News LIVE......

Friday, May 25, 2012

ഗര്‍ഭ നിരോധനത്തിന് ഇനി മുത്തുകളും

സ്വാഭാവിക ഗര്‍ഭനിരോധനത്തിനുള്ള പുതിയ മാര്‍ഗവുമായി സൈക്കിള്‍ ബീഡ്സ് എന്ന ഒര‌ു ഉത്പന്നം വിപണിയില്‍. 26 മുതല്‍ 32 വരെ മുത്തുകള്‍ അടങ്ങിയ ചെറിയ ഒര‌ു മാലയാണ് സൈക്കിള്‍ ബീഡ്സ്. ഹിന്ദുസ്ഥാന്‍ ലാറ്റക്സാണ് ഇന്ത്യയില്‍ ഇതിന്റെ ഉത്പന്നവും വിതരണവും നടത്തുന്നത്.

പലതരത്തിലുള്ള മുത്തുകള്‍ അടങ്ങിയിരിക്കുന്ന സൈക്കിള്‍ ബീഡ്സില്‍ ഒര‌ു റബര്‍ വലയം ഉണ്ടാവും. ആര്‍ത്തവ ചക്രം നോക്കിയാണ് ഇതിന്റെ ഉപയോഗം. ആര്‍ത്തവം തുടങ്ങുന്ന ദിവസം മാലയിലെ റബര്‍ വലയം മാലയിലെ ചുവന്ന മുത്തിലായിരിക്കും. പിന്നീട് ഒരോദിവസവും മുത്തുകള്‍ ക്രമമായി മാറ്റുക. ഇങ്ങനെ മാറ്റി വീണ്ടും ചുവന്ന മുത്തുകളിലോ കറുത്തമുത്തുകളിലോ വലയം എത്തുന്ന ദിവസം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭാധാരണത്തിന് സാധ്യതയില്ല. നേരെ മറിച്ച് വെളുത്തമുത്തിലാണ് വലയം എത്തിയിരിക്കുന്നതെങ്കില്‍ ഗര്‍ഭധാരണം സംഭവിക്കും. 

ആര്‍ത്തവം തുടങ്ങി എട്ടുമുതല്‍ 19 ദിവസം വരേ വലയം വെള്ളമുത്തുകളിലായിരിക്കും. ഈ ദിവസങ്ങളിലാണ് ഗര്‍ഭധാരണ സാധ്യത കൂടുതലുള്ളത്. മറ്റ്‌ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ സ്വാഭാവികമായ ഈ രീതി ഏറെ ഫലപ്രദമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

അമേരിക്കയിലെ ജോര്‍ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രത്യുത്‌പാദന ആരോഗ്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആണ്‌ ഇതു വികസിപ്പിച്ചെടുത്തത്‌.

No comments: