This is iam.......

Jeddah, Saudi Arabia
മോഹം പൂത്ത കാഴ്കനി, മരുഭൂമിതേടിയുള്ള പ്രയാണം, ഈന്തപനയുടെ സുഗന്ധം.. നാസികകളില്‍ ചുംബനം, അറിയാതെപൊഴിഞ യവ്വനം, ഭന്ധുക്കള്‍ നല്‍കിയ മോഹചിറകുകള്‍, ആര്‍ക്കുമറിയില്ലല്ലോ ഈ ഭാണ്ഡം പേറല്‍.. നാട്ടുകാരുടെ നഴനങ്ങള്‍ക്ക് നക്ഷ്ത്രമിവന്‍.. യവ്വനം കളഞ്ഞ ദരിദ്രവാസി.. വാര്‍ധക്യം തേടിയെത്തിയാല്‍ ഒരു സമ്പന്നന്‍.. പ്രസറും സുഗറും കുറച്ചു കുളസ്ട്രോളും.. എണീറ്റ്‌ നില്‍കാന്‍ ആവദില്ല എന്നാലും, മക്കള്‍ക്ക്‌ ഗള്‍ഫുകാരനെ മതി.. എന്തിനി ഈ പ്രവാസം തിരികെ പോകേണ്ടേ ? സൊയം ആത്മകഥം നടത്താനുള്ളവര്‍ കൂടെ അവരും എന്തെ ഇതില്‍ കണ്ണികളാകുന്നു, എന്ന് മോചനം നേടും നാമിദുരവസ്ഥയില്‍ നിന്നും.

IPL HUNGAMA......LIVE.....


Asianet News LIVE......

Monday, June 18, 2012

ഈ മദ്യം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ല!

അന്തിക്ക് രണ്ടു പെഗ്ഗടിക്കുന്ന ശീലമുളളവര്‍ക്കൊരു സന്തോഷവാര്‍ത്ത. ചാരായമോ വൈനോ കുടിച്ചാല്‍ കിട്ടുന്ന അതേ ഉന്മേഷവും ലഹരിയും സന്തോഷവും ആനന്ദവുമൊക്കെ പകരാനാകുന്ന പാനീയം വരുന്നു. ഈ പാനീയം ആരോഗ്യം കേടാക്കില്ല എന്നതാണ് പ്രത്യേകത. കരളിന് ഒട്ടും ഹാനികരമല്ല. അത്തരമൊരു പാനീയം വികസിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍.




പാനീയം കുടിച്ച് കിക്കായവര്‍ക്ക് വേണ്ടി ഒരു ഗുളിക കൂടി വികസിപ്പിച്ചെടുക്കുന്നുണ്ട്. ഈ ഗുളിക കഴിച്ചാല്‍ മദ്യപാനി പെട്ടെന്നുതന്നെ ലഹരിവിമുക്തനും സമചിത്തനുമാകുമത്രെ.



ശാന്തനാക്കാനും ആത്മവിശ്വാസവും ആശ്വാസവും പകരാനും സഹായിക്കുന്ന നാലുമിശ്രണങ്ങള്‍ ഈ പാനീയത്തില്‍ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. ഈ പാനീയം ആളുകളെ നിലതെറ്റിക്കാനോ ബോധംകളയാനോ വഴിയൊരുക്കില്ലെന്ന് മാത്രമല്ല പകരം അവരുടെ മൂഡ് നിയന്ത്രിക്കാനും സഹായിക്കുമെന്നും അടുത്തവര്‍ഷം തന്നെ ആളുകളില്‍ പാനീയം പരീക്ഷിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവേഷണമേധാവി പ്രൊഫ. ഡേവിഡ് നട്ട് പറയുന്നു.



ശാസ്ത്രസഹായമുപയോഗിച്ച് ആളുകളെ സുരക്ഷിതരായി മദ്യപിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ആളുകള്‍ക്ക് ഞങ്ങളുടെ പാനീയത്തിന്‍റെയും ചാരായത്തിന്‍റെയും വ്യത്യാസം മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും. കരളിനെ ദോഷകരമായി ബാധിക്കുന്ന എയ്സ്താല്‍ഡിഹൈഡ് എന്ന വിഷവസ്തു അടങ്ങിയതാണ് ചാരായം. പക്ഷേ പുതിയ പാനീയം തലച്ചോറിലെ “ഗാബ” ഭാഗം ശാന്തമാക്കാന്‍ സഹായിക്കും.
 
 
 
from : webdunia

No comments: