പ്രണയം ഒരു മഹാകാവ്യം....
പ്രണയം ഒരു കലയാണ്. അഭൌമമായ ഒരു സൌന്ദര്യം അതില്‍ ആവോളം ദര്‍ശിക്കാനാവും. കാല്‍പനികതയുടെയും മാസ്മരികതയുടെയും നിറച്ചാര്‍ത്തുകളോടെ രണ്ട് ഹൃദയങ്ങളുടെ കാന്‍വാസില്‍ മനോഹരമായി എഴുതപ്പെടുന്ന ഒരു ചിത്രമാണത്.
നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ പ്രണയജീവിതത്തിന്‍റെ ഉറപ്പും ഈടും നിശ്ചയിക്കുന്നത്. തന്‍റെ ഹൃദയത്തെ തുറന്ന് കാട്ടുന്ന ഒരധ്യാപകന്‍ എന്നതിലുപരി മറ്റൊരു ഹൃദയത്തെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഇവിടെ നിങ്ങള്‍. ആരും പൂര്‍ണരല്ലെന്നും തെറ്റുകള്‍ മനുഷ്യ സഹജമാണെന്നും തിരിച്ചറിയുന്ന ഒരു കലാകാരന് മാത്രമേ പ്രണയ ചിത്രം പൂര്‍ണതയില്‍ വരച്ചുചേര്‍ക്കാനാവൂ. കുറ്റപ്പെടുത്തലുകളും പഴിചാരലുകളും ചിത്രത്തിന്‍റെ ശോഭയ്ക്ക് മങ്ങലേല്‍പ്പിക്കും.
പ്രണയത്തിന്‍റെ സൌന്ദര്യം എന്നെന്നും നിലനിര്‍ത്താന്‍ ഇതാ കുറച്ച് മാര്‍ഗങ്ങള്‍...
പ്രണയിനിയുടെ ദൌര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവളുടെ നന്‍മകള്‍ തിരിച്ചറിയുക. കുറ്റപ്പെടുത്തലുകല്‍ പരമാവധി ഒഴിവാക്കുക. പ്രണയിനിയുടെ ഭാഗത്ത് വരുന്ന തെറ്റുകള്‍ ക്ഷമിക്കാന്‍ പഠിക്കുക. നിസാരതെറ്റുകള്‍ അവഗണിക്കുക.
തന്‍റെ ഭാഗത്തുള്ള തെറ്റുകള്‍ തുറന്ന് സമ്മതിക്കുക. പ്രണയിനിയോട് ആത്മാര്‍ത്ഥമായി തന്നെ ക്ഷമ ചോദിക്കുക. അപക്വമായ പെരുമാറ്റം കഴിയുന്നതും ഒഴിവാക്കുക.
ഓരോ മനുഷ്യരുടെയും താല്‍പര്യങ്ങള്‍ വ്യത്യസ്തമാണെന്നറിയുക. ഒരിക്കലും നിങ്ങളുടെ താല്‍പര്യങ്ങള്‍ പ്രണയിനിയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അസ്വസ്ഥമായിരിക്കുന്ന അവസരങ്ങളില്‍ അതിനനുസരിച്ച് പെരുമാറാന്‍ പഠിക്കുക. പ്രണയിനിയുടെ മനസ്സിനെ ശാന്തമാക്കാന്‍ ഉതകുന്ന തരത്തിലുള്ള കാര്യങ്ങള്‍ മാത്രം ആ അവസരത്തില്‍ സംസാരിക്കുക.
നിങ്ങളുടെ പ്രശ്നങ്ങളും വ്യാകുലതകളും കൂട്ടുകാരനോട് അല്ലെങ്കില്‍ കൂട്ടുകാരിയോട് തുറന്ന് പറയുക. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്നതിലുപരി ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ കാര്യങ്ങളെ നോക്കിക്കാണുക.
പ്രണയിനി എല്ലാ സമയത്തും തന്‍റെ സമീപത്ത് വേണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല. മറ്റ് സുഹൃത്തുക്കളുമായി ചെലവിടാന്‍ സമയം കണ്ടെത്തുക. പങ്കാളി ഒരു കളിപ്പാട്ടമല്ലെന്ന് തിരിച്ചറിയുക. അതേസമയം തന്നെ നിങ്ങളുടെ ബന്ധത്തില്‍ മറ്റുള്ളവരുടെ അനാവശ്യമായ ഇടപെടല്‍ ഒഴിവാക്കുക. പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍ മൂന്നാമതൊരാള്‍ അറിയാതിരിക്കാന്‍ കഴിയുന്നതും ശ്രമിക്കുക.
പരസ്പര സ്നേഹവും ബഹുമാനവും നിലനില്‍ക്കുമ്പോള്‍ മാത്രമേ ബന്ധം ദൃഢമാകുകയുള്ളൂ. പങ്കാളി പറയുന്ന ഒരു കാര്യവും നിസ്സാരമായി തള്ളിക്കളയാതിരിക്കുക. അവളുടെ അല്ലെങ്കില്‍ അവന്‍റെ ആശങ്കകള്‍ അവഗണിക്കാതിരിക്കുക. അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ പരസ്പരം ബഹുമാനിക്കാന്‍ ശ്രമിക്കുക. അവള്‍ക്ക്/ അവന് താന്‍ എല്ലാമെല്ലാമാണെന്നുള്ള ധാരണ സൃഷ്ടിക്കുക. താന്‍ അവളുടെ/അവന്‍റെ ഉത്തമ സുഹൃത്താണെന്ന് ബോധ്യപ്പെടുത്തുക. ഓരോ കാര്യത്തിലും അവള്‍ക്ക്/അവന് താന്‍ എത്രമാത്രം പരിഗണന നല്‍കുന്നു എന്ന് ബോധ്യപ്പെടുത്തുക.
ഒന്നിച്ചിരിക്കാന്‍ സമയം ബോധപൂര്‍വം കണ്ടെത്തുക. അതിന് പറ്റിയ ഒരു സ്ഥലവും കണ്ടെത്തുക. കേവലം ഉപരിപ്ലവമായ സ്നേഹവാക്കുകള്‍ക്കപ്പുറം പങ്കാളിയുമായുള്ള ബന്ധം വൈകാരികമാക്കുക. വീഴ്ചകളുടെ ഉത്തരവാദിത്വം ഭാഗികമായെങ്കിലും ഏറ്റെടുത്ത് പ്രണയിനിയുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. പ്രണയിനിയുടെ മുന്നില്‍ അമിതമായ ദേഷ്യം, ആശങ്ക, ദുഖം തുടങ്ങിയ വികാര പ്രകടനങ്ങള്‍ പരമാവധി ഒഴിവാക്കുക. പരസ്പര ധാരണയാണ് ദാമ്പത്യത്തിന്‍റെ അടിത്തറ. ഈ ധാരണ എന്നും നിലനിര്‍ത്താന്‍ ശ്രമിക്കുക. തീര്‍ച്ചയായും പ്രണയ ജീവിതം ഒരു മഹാകാവ്യമാകും.
സാധാരണമായ സ്നേഹപ്രകടനത്തിലൂടെ പ്രണയിതാക്കള്‍ക്ക് പ്രശ്നം പരിഹരിക്കാം. അത് ആശ്ലേഷിക്കലോ, ചുംബനമോ ആകാം. പിണക്കങ്ങള്‍ സ്നേഹത്തിന്‍റെ മാറ്റുകൂട്ടുകയേയുള്ളൂ.
പക്ഷേ, പിണങ്ങുകയും ഇണങ്ങുകയും ചെയ്യുമ്പോഴും ഏതെങ്കിലും കാര്യത്തില്‍ സ്ഥായിയായി അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കുന്നത് നന്നല്ല. വിട്ടുവീഴ്ചകള്‍ക്കു ശ്രമിക്കുക. എന്തെങ്കിലും കാര്യത്തില്‍ ഇഷ്ടക്കേടുണ്ടെങ്കില്‍ അതു പങ്കാളിയെ അറിയിക്കാം. പക്ഷേ ആ വിഷയത്തില്‍ ആവര്‍ത്തിച്ചു പ്രശ്നങ്ങള്‍ ഉണ്ടാകരുത്.
മൌനം നല്ല മാര്‍ഗ്ഗമാണ്. പിണക്കങ്ങള്‍ വലുതാവാന്‍ വാദപ്രതിവാദങ്ങള്‍ കാരണമാകും. മൌനത്തിന് ഏറെ അര്‍ത്ഥമുണ്ട്. വഴക്കടിക്കുമ്പോള്‍ തന്നെ പങ്കാളിയുടെ കാഴ്ചപ്പാടു കൂടി കാണാന്‍ ശ്രമിക്കുക. ചിലപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നതിലും ആഴമുള്ളവയായിരിക്കും പങ്കാളി പറയുന്ന കാര്യങ്ങള്‍.
നിസാര കാര്യങ്ങള്‍ക്ക് അമിതമായി പ്രതികരിക്കുക, പിണങ്ങിപ്പോകുക, എന്തെങ്കിലും നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ പങ്കാളിയില്‍ അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ ശ്രദ്ധയോടെ വേണം ഏതുകാര്യത്തിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍. പിണങ്ങാന്‍ എളുപ്പമാണെങ്കിലും ഇണങ്ങുക അത്ര ഈസിയല്ല എന്നത് ഓര്‍ക്കണം.
പിണക്കം മാറ്റാനായി നല്ല ഗിഫ്റ്റുകള്‍ പങ്കാളിക്ക് സമ്മാനിക്കാം. ചില സര്‍പ്രൈസുകള്‍ നല്‍കി അതിശയിപ്പിക്കാം. പെട്ടെന്ന് യാത്രകള്‍ പ്ലാന്‍ ചെയ്യാം. ‘നിന്‍റെ പിണക്കം മാറുമെങ്കില്‍ ശൂന്യാകാശത്തേക്ക് യാത്രപോകാനും ഞാന്‍ ഒരുക്കമാണെ’ന്ന് പറഞ്ഞ ആ കൂട്ടുകാരനെ ഇക്കാര്യത്തില്‍ ഏവരും ഗുരുവായി സ്വീകരിക്കുന്നത് ഉത്തമം.
പിണക്കങ്ങള്‍ പലപ്പോഴും തമാശയാവില്ല. എന്നാലും മിക്കതും ആദ്യത്തെ ദേഷ്യം അടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തമാശയായി തോന്നാം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ല സമയവും ഇതാണ്. കമിതാക്കളില്‍ പിണക്കവും വിരഹവും സാധാരണയാണ്. വിരഹമുണ്ടാകുമ്പോഴാണ് പല പ്രണയങ്ങളും തിരിച്ചറിയുകപോലും ചെയ്യുന്നത് എന്നു പറയാം.

പൂര്‍വകാമുകിയെ വീണ്ടും കണ്ടാല്‍...
പത്തനംതിട്ടയില്‍ നടന്ന ഒരു സംഭവമാണ്. നായകന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. കക്ഷിക്ക് അയല്‍ക്കാരിയായ പെണ്‍കുട്ടിയോട് കടുത്ത പ്രേമം. കാര്യം പെണ്‍കുട്ടിയെ അറിയിച്ചപ്പോള്‍ അവള്‍ക്ക് എതിര്‍പ്പൊന്നുമില്ല. അങ്ങനെ പ്രണയകഥ അടിപൊളിയായി തുടര്‍ന്നു. വൈകാതെ സംഭവം നാട്ടില്‍ പാട്ടായി.
ഇതോടെ ഇരു വീടുകളിലും ഭൂകമ്പം. നായകന്‍റെ അച്ഛന്‍ വാളെടുത്തു. അമ്മ സെന്‍റിമെന്‍റ്സ് ആയുധമാക്കി - “അവളെ കെട്ടിയാല്‍, ഞാനും കെട്ടും... ഈ ഉത്തരത്തില്‍”. ഭീഷണിക്കൊടുവില്‍ നായകന്‍ പ്രണയത്തില്‍ നിന്നു പിന്‍മാറി. അന്തസായി ഒരു പണക്കാരിയെ കല്യാണം കഴിച്ച് സെറ്റിലായി. നായികയോ? അവളും മോശമല്ല, നായകന്‍ പിന്‍മാറിയപ്പോള്‍ നല്ലൊരു ചൊങ്കന്‍ ചെക്കനെ പ്രേമിച്ചു വശത്താക്കി നാടുവിട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. നമ്മുടെ നായകന്‍ ട്രാന്‍സ്ഫറായി പെരിന്തല്‍മണ്ണയില്‍ എത്തി. അപ്പോഴതാ, കണ്ണീരും കയ്യുമായി തന്‍റെ ആദ്യകാമുകി ഓഫീസിന് തൊട്ടടുത്ത വീട്ടില്‍. അവളുടെ ഭര്‍ത്താവ് മറ്റൊരുത്തിക്കൊപ്പം പോയത്രേ. ഒന്നരവയസുള്ള ഒരു കുഞ്ഞുമായി പാവം നായിക ഒറ്റയ്ക്ക്. നായകന്‍റെ മനസലിഞ്ഞു. വീണ്ടും പ്രണയം തളിരിട്ടു. വിവരം നായകന്‍റെ ഭാര്യയുടെ കാതില്‍. അടി, ബഹളം, ലഹള.
ഈ കഥയിലേതുപോലെ ആദ്യകാമുകിയെ അവിചാരിതമായി കണ്ടുമുട്ടാന്‍ എത്ര കാമുകഹൃദയങ്ങള്‍ക്ക് ഭാഗ്യം(അതോ നിര്‍ഭാഗ്യമോ?) ഉണ്ടായിട്ടുണ്ട്. അങ്ങനെ കണ്ടുമുട്ടിയിട്ടുണ്ടെങ്കില്‍ അവളുടെ പ്രതികരണം / അവളുടെ അവസ്ഥ/ അവളുടെ ശരീരഭാഷ ഇവയൊക്കെ സൂക്ഷ്‌മമായ ഒരു വിലയിരുത്തലിന് വിധേയമാക്കിയോ?
ഒട്ടുമിക്ക പ്രണയ പണ്ഡിതന്‍മാരും പറയുന്നത്, പഴയ കാമുകിയെ അവിചാരിതമായി കണ്ടുമുട്ടുന്ന കാമുകന്‍മാര്‍ക്ക് ആദ്യം ഉണ്ടാവുക ഒരു ഞെട്ടലാണെന്നാണ്. “നീ എങ്ങനെ ഇവിടെയെത്തി” അല്ലെങ്കില്‍ “നീ എന്തിന് ഇവിടെയെത്തി” എന്നൊരു ഭാവം. ഇത് ഒരു ഭയത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്, ഇനി എന്താണ് സംഭവിക്കാന്‍ പോവുക എന്ന ഭയം.
കാമുകിയുമായുള്ള ബന്ധം വേര്‍പെട്ടതിന് പല കാരണങ്ങള്‍ ഉണ്ടാകും. നായകന്‍ ബോധപൂര്‍വം കാമുകിയെ ഒഴിവാക്കിയതാണെങ്കില്‍, പിന്നീട് തമ്മില്‍ കാണുമ്പോള്‍ അയാള്‍ക്ക് ഞെട്ടാന്‍ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. തന്നെ തള്ളിപ്പറഞ്ഞ് പോയ കാമുകി വീണ്ടും കണ്‍മുന്നിലെത്തിയാലും നായകന്‍ ഞെട്ടും - “ഇനിയും ഇവള്‍ എന്തിനുള്ള പുറപ്പാടാണീശ്വരാ?”
എന്തായാലും ആദ്യത്തെ ഞെട്ടലും അമ്പരപ്പും മാറിയാല്‍ നായകന്‍ തന്‍റെ പഴയ ‘ഐശ്വര്യാ റായി’യെ അടിമുടിയൊന്നു നോക്കും. എന്തു വേഷമാണ് അവള്‍ ധരിച്ചിരിക്കുന്നത്? എങ്ങനെയാണ് അവളുടെ കോലം? ഷാമ്പൂ പതപ്പിച്ച് പാറിപ്പറക്കുന്ന മുടിയും ജീന്‍സും ഇറുകിയ ടീഷര്‍ട്ടുമാണോ വേഷം. അതോ വിലകൂടിയ കാഞ്ചീപുരം പട്ടോ? വലംകൈ സുന്ദരനായ ഭര്‍ത്താവിന്‍റെ ഇടംകൈയില്‍ കൊരുത്തിട്ടുണ്ടോ?
ഇതില്‍ ഏതെങ്കിലും ഒരു കാഴ്ചയാണെങ്കില്‍ നമ്മുടെ നായകന്‍റെ ഹൃദയം അസൂയയാലും അപകര്‍ഷതയാലും തകരും. തന്നെ ചവിട്ടിത്തേച്ച് കടന്നുപോയവള്‍ അതിഗംഭീരപ്രൌഢിയോടെ വീണ്ടും മുന്നില്‍. അല്ലെങ്കില്‍, താന്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവള്‍ പ്രതികാരവും വെല്ലുവിളിയും നിറഞ്ഞ നോട്ടത്തോടെ നേര്‍ക്കുനേര്‍. എന്തു ചെയ്യും? ഏതുമാളത്തിലൊളിക്കും. കൂടുതല്‍ നായകന്‍മാരും പഴയ നായികയ്ക്ക് മുഖം കൊടുക്കാതെ മുങ്ങാനാകും ശ്രമിക്കുക.
എന്നാല്‍ ക്രൂരയായ കാമുകി തന്‍റെ പഴയ നായകനെ അങ്ങനെയങ്ങ് മുങ്ങാന്‍ സമ്മതിക്കുമോ? അവള്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തും. “ചേട്ടന് മൈക്രോസോഫ്റ്റിലാണ് ജോലി. ബില്‍ ഗേറ്റ്സ് ചേട്ടന്‍റെ അടുത്ത ഫ്രണ്ടാ. 10 കോടിയുടെ ഒരു ഫ്ലാറ്റു വാങ്ങാന്‍ വേണ്ടി ഇവിടെ വന്നതാണ്. നിങ്ങള്‍ എങ്ങനെയാപോവുക, കാറിലാണോ? മെഴ്സിഡസോ ഹോണ്ടാസിറ്റിയോ?” - നൂറുകൂട്ടം ചോദ്യങ്ങള്‍. വെയിലത്തു നടന്നു വലഞ്ഞ് ചെരിപ്പു തേഞ്ഞ്, ഒരു മോരുംവെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് വരുമ്പോഴാണ് ഇതുപോലുള്ള ഇടിത്തീകള്‍.
ഇനി മറ്റൊരു രീതിയിലാണെങ്കിലോ? പിഞ്ഞിപ്പഴകിയ പഴയ വസ്ത്രങ്ങളില്‍, വാടിത്തളര്‍ന്ന പഴയ കാമുകിയെയാണ് കാണുന്നതെങ്കിലോ? അവിടെ അനുതാപം ഉണരുകയായി. പിന്നെ അന്വേഷണങ്ങളായി, പറച്ചിലായി, പരാതിയും പരിഭവവുമായി. കണ്ണീരിന്‍റെ അകമ്പടിയോടെ പഴയ ബന്ധം വീണ്ടും കൂടുതല്‍ ശക്തിയായി ഉറയ്ക്കുന്നു. അതോടെ പ്രശ്നങ്ങള്‍ വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു.
ആദ്യ കാമുകിയെ വീണ്ടും കാണുന്നയാള്‍ തന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബോധവാനായിരിക്കണമെന്നാണ് പ്രണയത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ളവര്‍ ഉപദേശിക്കുന്നു. പഴയ നായിക ഏത് അവസ്ഥയിലും ആയിക്കൊള്ളട്ടെ. തന്‍റെ അവസ്ഥ എന്താണ്? ഒറ്റത്തടിയാണെങ്കില്‍ ഏത് കടലിലേക്കും എടുത്തു ചാടിക്കോളൂ. ആരും ചോദിക്കില്ല. പക്ഷേ, പുതിയ ഭാര്യയും കുടുംബവുമുണ്ടോ? എങ്കില്‍ കുഴപ്പമാണ്.
പഴയ കാമുകിയെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഇപ്പോഴത്തെ കുടുംബജീവിതം തകര്‍ന്നതു തന്നെ. ഒരിക്കല്‍ അവസാനിച്ച പ്രണയത്തിന് വീണ്ടും വളമിടുന്നതിന് മുമ്പ് ഇപ്പോഴത്തെ പങ്കാളിയുടെ മുഖം, കുട്ടികളുടെ മുഖങ്ങളൊക്കെ ആലോചിക്കുക. പഴയ കാമുകിക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ച്, ഒരു കുശലാന്വേഷണം നടത്തി, ആവശ്യമെങ്കില്‍ ചെറിയ സഹായം മാത്രം ചെയ്ത് സ്ഥലം വിടാന്‍ ധൈര്യം ലഭിക്കും. അങ്ങനെയൊരു ഒഴിവാകലിന് തയ്യാറല്ലെങ്കില്‍, വരാന്‍ പോകുന്ന ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും മഹാപ്രളയത്തെയും നേരിടാന്‍ ഒരുങ്ങിക്കൊള്‍ക!

No comments:
Post a Comment