യുവതികള്‍ക്ക് ബുദ്ധിയേക്കാള്‍ പ്രധാനം മാറിട വലിപ്പം. വലിയ മാറിടമുള്ളത് സന്തോഷം തരുന്നെന്നും ഒരു സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെടുന്നു.
മൈ വൌച്ചര്‍കോഡ്സ് എന്ന വെബ്സൈറ്റ് 18നും 25ഉം ഇടയിലുള്ള 1,142 യുവതികളില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. മാറിടം വലിപ്പമുള്ള സ്ത്രീകളോടായിരിക്കും പുരുഷന്മാര്‍ക്ക് പ്രണയം കൂടുതല്‍ തോന്നുകയെന്ന് സര്‍വേയില്‍ പങ്കെടുത്ത അറുപത് ശതമാനം പേരും കരുതുന്നു. അതിനാല്‍ ഐക്യൂവിനേക്കാളും യുവതികള്‍ പ്രാധാന്യം നല്‍കുന്നത് മാറിട വലിപ്പത്തിനാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന ബുദ്ധിയുള്ള സ്ത്രീകളില്‍ പുരുഷന്‍മാര്‍ ആകര്‍ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നവര്‍ 43 ശതമാനം മാത്രമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ ബുദ്ധിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്ലിം ഫിഗറിനാണ്. അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുവെന്നും സര്‍വേയില്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ബന്ധത്തിന്റെ കാര്യമെടുക്കുമ്പോള്‍ പുരുഷന്‍മാര്‍ പ്രാധാന്യം നല്‍കുന്നത് ബുദ്ധിക്കാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. അതേസമയം തന്നെ കാഴ്ചയിലെ ഭംഗി പങ്കാളികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ മൂന്നില്‍ രണ്ട് ഭാഗം പേരും പറയുന്നു. എന്തായാലും സര്‍വേയില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും ബുദ്ധിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് കാഴ്ചയിലെ ഭംഗിക്കാണ്
from: webdunia
No comments:
Post a Comment